രാഷ്ട്രീയത്തില്‍ സ്നേഹബന്ധങ്ങള്‍ക്കും രക്ഷബന്ധങ്ങള്‍ക്കും സ്ഥാനമില്ലെന്ന തത്വം അന്വര്‍ത്ഥമാക്കിയ നേതാവാണ് അഖിലേഷ് യാദവ്. സമാജ് വാദിയെന്ന പാര്‍ട്ടിയുടെ സമുന്നതാനായ നേതാവും അതിലുപരി സ്വന്തം അച്ഛനുമായ മുലായംസിങ് യാദിവിനോട് കലഹിച്ചും പടപൊരുതിയുമാണ് അഖിലേഷ് എസ്പി(സമാജ് വാദി പാര്‍ട്ടി)യെന്ന പാര്‍ട്ടിയെ തന്‍റെ വരുതിയിലാക്കിയത്. ശത്രുപക്ഷത്ത് മകന്‍ നിലയുറപ്പിച്ചപ്പോള്‍ മുലായമെന്ന പഴയ ഗുസ്തിക്കാരന് അടിപതറിപ്പോയി. എസ്പിയില്‍ മുലായമിപ്പോള്‍ ഒരു നിഴല്‍ മാത്രമാണ്. തീരുമാനിക്കുന്നതും നടപ്പില്‍ വരുത്തുന്നതുമൊക്കെ അഖിലേഷ് യാദവാണ്.